ആഭ്യന്തര തീര്‍ഥാടകര്‍ക്കുള്ള ഹജ്ജ് റിസര്‍വേഷന്‍ അടുത്ത ആഴ്ച മുതല്‍

0
68

റിയാദ്: സൗദിക്കകത്ത് നിന്നും ഈ വര്‍ഷത്തെ തീര്‍ഥാടകര്‍ക്കുള്ള ഹജ്ജ് റിസര്‍വേഷന്‍ അടുത്ത ആഴ്ച മുതല്‍ ആരംഭിക്കുമെന്ന് ആഭ്യന്തര ഹജ്ജ് കോര്‍ഡിനേഷന്‍ കൗണ്‍സില്‍ ചുമതലയുള്ള ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ സഈദ് അല്‍ ജുഹാനി അറിയിച്ചു.
മിനയിലെ ഹജ്ജ് ടവറുകള്‍ ഉള്‍പ്പെടുന്ന ആഭ്യന്തര തീര്‍ഥാടന കമ്പനികള്‍ നല്‍കുന്ന പാക്കേജുകള്‍ക്ക് പുറമെ ഈ വര്‍ഷം ഹോട്ടല്‍ മുറികള്‍ക്ക് സമാനമായി ഇതാദ്യമായി നവീകരിച്ച ടെന്റുകളുള്‍പ്പെടുന്ന ‘ഹോസ്പിറ്റാലിറ്റി 1, 2 എന്നിങ്ങനെ മറ്റു പാക്കേജുകളുമുണ്ടായിരിക്കും. ഹജ്ജ്, ഉംറ മന്ത്രാലയം അംഗീകരിച്ച പാക്കേജുകള്‍ക്കനുസൃതമായി തീര്‍ഥാടകര്‍ക്ക് ടെന്റിനകത്ത് ഫ്രഷ് ആയിട്ടുള്ള ഭക്ഷണം വിതരണം നടത്തും. ഇതിനായി കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്വീകരിച്ചിരുന്ന അതെ രീതിതന്നെയായിരിക്കും പിന്തുടരുകയെന്നും സഈദ് അല്‍ ജുഹാനി അറിയിച്ചു. ഈ വര്‍ഷം സ്വദേശികളും വിദേശികളുമായി ഒന്നര ലക്ഷം ആഭ്യന്തര തീര്‍ഥാടകര്‍ക്കാണ് ഹജ്ജിന് അവസരമുണ്ടാവുക.