ബിജെപി രാജ്യസഭാ സ്ഥാനാർഥികളുടെ പട്ടിക പുറത്ത് വിട്ടു; കണ്ണന്താനത്തിന് സീറ്റില്ല; നിർമല സീതാരാമൻ കർണാടകയിൽ നിന്നും മത്സരിക്കും

0
63

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ഒഴിവുള്ള 57 രാജ്യസഭാ സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളുടെ പട്ടിക പുറത്ത് വിട്ട് ബിജെപി. ഇന്ന് പുറത്തിറക്കിയ പട്ടികയിൽ മുൻ കേന്ദ്രസഹമന്ത്രിയും മലയാളിയുമായ അൽഫോൺസ് കണ്ണന്താനത്തിന്റെ പേരില്ല.
നിലവിലെ മന്ത്രിമാരായ നിർമല സീതാരാമൻ കർണാടകയിൽ നിന്നും പിയൂഷ് ഗോയൽ മഹാരാഷ്ട്രയിൽ നിന്നും മത്സരിക്കും. രാജ്യസഭയിലേക്കുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. തനിക്ക് ഒരിക്കൽ കൂടി അവസരം ലഭിച്ചേക്കുമെന്ന പ്രതീക്ഷ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കൂടിയായ അൽഫോൺസ് കണ്ണന്താനത്തിനുണ്ടായിരുന്നു.
നേരത്തെ രാജസ്ഥാനിൽ നിന്നാണ് അൽഫോൺസ് കണ്ണന്താനം രാജ്യസഭയിൽ എത്തിയത്. പിന്നാലെ കേന്ദ്ര ടൂറിസം വകുപ്പിൽ സഹമന്ത്രിയാവുകയും ചെയ്തു. രണ്ടാം മോഡി സർക്കാരിൽ രണ്ടായിരത്തിപ്പത്തൊൻപതിൽ പ്രഹ്ലാദ് സിംഗ് ജോഷി ടൂറിസം സഹമന്ത്രിയായി സ്ഥാനം ഏറ്റെടുത്തു. ഇപ്പോൾ രാജ്യത്തെ പതിനഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ള 57 രാജ്യസഭാ സീറ്റുകളിലേക്ക് ആണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത് . ഇതിൽ23 സീറ്റുകളാണ് ഇപ്പോൾ ബിജെപിയുടെ കൈവശം ഉള്ളത്.