ഡ്രോൺ മേഖലയും ലക്ഷ്യമിട്ട് അദാനി; ജനറൽ എയറോനോട്ടിക്സിന്റെ 50 ശതമാനം ഓഹരികള്‍ സ്വന്തമാക്കും

0
104

രാജ്യത്തെ പ്രമുഖ ഡ്രോൺ നിർമാതാക്കളായ ജനറൽ എയറോനോട്ടിക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ 50 ശതമാനം ഓഹരി സ്വന്തമാക്കാൻ ഒരുങ്ങുകയാണ് ബിസിനസ് ഭീമന്മാരായ അദാനി എന്റർപ്രൈസസ്. അദാനി ഡിഫൻസ് സിസ്റ്റംസ് ആൻഡ് ടെക്നോളജീസ് ലിമിറ്റഡ് വഴിയാണ് ജനറൽ എയറോനോട്ടിക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരികൾ അദാനി സ്വന്തമാക്കുക.
ഇതിനായുള്ള കരാറിൽ ഇരു കമ്പനികളും ഒപ്പു വെച്ചു. എന്നാൽ ഈ ഇടപാടിന്റെ മൂല്യം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കർണാടകയിലെ ബെംഗളുരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ജനറൽ എയറോനോട്ടിക്സ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് വിള നിരീക്ഷണം നടത്തുകയും വിള സംരക്ഷണ സേവനങ്ങള്‍ നൽകുകയും ചെയ്യുന്ന കമ്പനിയാണ്.
ഈ കമ്പനിയുടെ ഓഹരികൾ ഏറ്റെടുക്കുന്നതോടു കൂടി ‘അദാനി ഡിഫന്‍സ് സിസ്റ്റംസ് ആന്‍ഡ് ടെക്‌നോളജീസ് സൈനിക ഡ്രോണ്‍ കഴിവുകള്‍ പ്രയോജനപ്പെടുത്തുകയും കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനുമായി പ്രവർത്തിക്കുമെന്നുമാണ് അവകാശപ്പെടുന്നത്. നിലവിൽ ഓഹരികള്‍ ഏറ്റെടുക്കുന്നത് ജൂലൈ 31-നകം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത