മുംബൈയിൽ മൂന്നംഗ കവർച്ചാ സംഘം പിടിയിൽ

0
90

മുംബൈ: മുംബൈയിൽ മൂന്നംഗ കവർച്ചാ സംഘം പിടിയിൽ. ദില്ലിയിൽ നിന്ന് എത്തിയ സംഘമാണ് പിടിയിലായത്. ഇവരിൽനിന്ന് മൂന്നു തോക്കുകളും കണ്ടെടുത്തു. എൽടി മാർഗ് പൊലീസാണ് പ്രതികളെ പിടികൂടിയത്. മുംബൈയിലെ സവേരി ബസാർ കൊള്ളയടിക്കാൻ പദ്ധതിയിട്ട സംഘമാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. പാട്ടീൽ ഗാർഡനിൽ നിന്നാണ് സംഘം പിടിയിലായത്. നാടൻ തോക്കുകളാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. പൊലീസ് അന്വേഷണം ആരംഭിച്ചു.