ശാസ്തമംഗലത്ത് സ്ത്രീയെ നടുറോഡിൽ ആക്രമിച്ച ബ്യൂട്ടി പാർലർ ഉടമ അറസ്റ്റിൽ

0
89

തിരുവനന്തപുരം: തിരുവനന്തപുരം ശാസ്തമംഗലത്ത് സ്ത്രീയെ നടുറോഡിൽ ആക്രമിച്ച ബ്യൂട്ടി പാർലർ ഉടമ അറസ്റ്റിൽ. ബ്യൂട്ടി പാർലർ ഉടമ മീനയെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. മോഷണം സംശയിച്ചാണ് ശോഭയെന്ന സ്ത്രീയെ മീന കഴിഞ്ഞ ദിവസം ആക്രമിച്ചത്.
ബ്യൂട്ടിപാർലർ ഉടമയായ മീന മോഷണമാരോപിച്ച് യുവതിയെ മര്‍ദ്ദിക്കുന്നതിന്‍റെ വീഡിയോ ഇന്നലെ പുറത്ത് വന്നിരുന്നു. കടയ്ക്ക് മുന്നിൽ ഇരുന്നതിനെത്തുടർന്നുണ്ടായ വാക്കു തർക്കമാണ് മർദ്ദനത്തിലേക്കെത്തിയതെന്നാണ് പൊലീസ് പറയുന്നത്. ബ്യൂട്ടി പാർലറിലേക്ക് വന്നയാളോട് മർദനമേറ്റ സ്ത്രീ വീട്ടിലേക്ക് വിളിക്കാൻ ഫോൺ ആവശ്യപ്പെട്ടിരുന്നു. ഇത് ബ്യൂട്ടി പാർലർ ഉടമ ചോദ്യം ചെയ്യുകയും മർദിക്കുകയുമായിരുന്നു. മോഷണ ആരോപണവും ഉയർത്തി.