വയോധികയെ ആക്രമിച്ച കൊച്ചുമകന്‍ സ്വര്‍ണമാല കവര്‍ന്നു

0
116

കൊട്ടാരക്കര: വയോധികയെ ആക്രമിച്ച കൊച്ചുമകന്‍ സ്വര്‍ണമാല കവര്‍ന്നു. പരിക്കുപറ്റിയ കല്ലുവാതുക്കല്‍ വിപിന്‍ ഭവനില്‍ മേരി(85)യെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച രണ്ടോടെയായിരുന്നു സംഭവം. ഭക്ഷണം നല്‍കുന്നതിനിടെയാണ് തന്നെ ആക്രമിച്ച് രണ്ടുപവന്റെ മാല കവര്‍ന്നതെന്ന് മേരി പറയുന്നു.
നിലവിളക്കുപയോഗിച്ചു തലയ്ക്കടിക്കാന്‍ ശ്രമിക്കുകയും മര്‍ദിക്കുകയും ചെയ്‌തെന്ന് ഇവര്‍ പറയുന്നു.വീട്ടില്‍ മേരി മാത്രമേ ഉണ്ടായിരുന്നുള്ളൂ. മുഖത്തടിച്ച് നിലത്തിടുകയും മാലകവര്‍ന്നു കടക്കുകയുമായിരുന്നു.ബന്ധുക്കളെത്തിയാണ് ഇവരെ ആശുപത്രിയിലാക്കിയത്. കൊട്ടാരക്കര പോലീസില്‍ പരാതി നല്‍കി.