സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ ഉച്ചഭാഷിണി ഉപയോഗ നിയന്ത്രണം കർശനമായി നടപ്പാക്കണമെന്ന് സർക്കാർ

0
68

ആരാധനാലയങ്ങളിൽ ഉച്ചഭാഷിണി ഉപയോഗ നിയന്ത്രണം കർശനമായി നടപ്പാക്കണമെന്ന് സർക്കാർ. ശബ്ദ മലിനീകരണ നിയന്ത്രണ ചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ ഡിജിപിക്ക് നിർദ്ദേശം നൽകി. 
2020 ൽ ചട്ടം പ്രാബല്യത്തിൽ വന്നിട്ടും കർശനമായി പാലിക്കപ്പെടുന്നില്ലെന്ന് ബാലാവകാശ കമ്മീഷൻ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് ആഭ്യന്തര വകുപ്പിന്റെ നടപടി. കുട്ടികൾ, പ്രായം ചെന്നവര്‍ , രോഗികൾ എന്നിവർക്ക് അമിത ശബ്ദം ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നു എന്ന് ഉത്തരവിൽ പറയുന്നു.