വിനായക് ദാമോദര്‍ സവര്‍ക്കറുടെ ജീവിതം പറയുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ‘സ്വതന്ത്ര വീര സവര്‍ക്കര്‍’ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് നടന്‍ രണ്‍ദീപ് ഹൂഡയാണ് നായകന്‍. മഹേഷ് വി. മഞ്ജരേക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
‘നമുക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതില്‍ പങ്ക് വഹിച്ച നിരവധി മഹാരഥന്‍മാരുണ്ട്. അതില്‍ പലര്‍ക്കും ലഭിക്കേണ്ട പ്രാധാന്യം ലഭിച്ചില്ല. അക്കൂട്ടത്തില്‍ ഏറ്റവും അധികം തെറ്റിദ്ധരിക്കപ്പെട്ട ഒരു വ്യക്തിയാണ് വീര സവര്‍ക്കര്‍. അവരുടെ കഥകള്‍ പറയേണ്ടത് അനിവാര്യമാണ്. സവര്‍ക്കറായി അഭിനയിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്.- സിനിമ പ്രഖ്യാപിച്ചപ്പോള്‍ രണ്‍ദീപ് ഹൂഡ പറഞ്ഞു.
ജൂണിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. ലണ്ടന്‍, മഹാരാഷ്ട്ര, ആന്‍ഡമാന്‍ എന്നിവിടങ്ങളിലായിരിക്കും ചിത്രീകരണം. ആനന്ദ് പണ്ഡിറ്റ്, സന്ദീപ് സിങ്, സാം ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്
വിനായക് ദാമോദര്‍ സവര്‍ക്കറുടെ ജീവിതം പറയുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി; സവര്‍ക്കറായി രണ്‍ദീപ് ഹൂഡ
RELATED ARTICLES
