ഷാരൂഖ് ഖാന്‍റെ ‘മന്നത്തി’ലെ 25 ലക്ഷം വിലയുള്ള നെയിംപ്ലേറ്റ് നഷ്ടപ്പെട്ടു

0
84

പ്രശസ്ത ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ വീടിലെ 25 ലക്ഷം രൂപ വിലയുള്ള നെയിംപ്ലേറ്റ് നഷ്ടപ്പെട്ടുവെന്ന വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ തരംഗമായിരിക്കുന്നത്. താരത്തിന്‍റെ ബാന്ദ്രയിലെ വസതിയിലെ ‘മന്നത്ത്’ എന്നെഴുതിയ നെയിംപ്ലേറ്റ് ആണ് നഷ്ടപ്പെട്ടത്. മുംബൈയിലെ വീട്ടിലേക്ക് തന്‍റെ ഭാര്യ 25 ലക്ഷം രൂപ വിലമതിക്കുന്ന നെയിം പ്ലേറ്റ് ഡിസൈന്‍ ചെയ്തിട്ടുണ്ടെന്നും ‘മന്നത്ത്’ എന്നാണ് പേര് നൽകിയിരിക്കുന്നതെന്നും താരം തന്നെയാണ് ഏപ്രിൽ മാസത്തിൽ ആരാധകരോട് പറഞ്ഞത്.

നെയിംപ്ലേറ്റിൽ നിന്ന് ഒരു വജ്രം താഴെ വീഴുകയും അതിന്‍റെ അറ്റകുറ്റപ്പണികൾക്ക് വേണ്ടി കൊണ്ടു പോയതായിരിക്കാം മോഷണത്തിന് കാരണമെന്ന് ആരാധകരിൽ ചിലർ സംശയം പ്രകടിപ്പിച്ചു. 2020ലെ കോവിഡ് മഹാമാരിക്ക് ശേഷം ഇതാദ്യമായാണ് താരം ‘മന്നത്തി’ന് മുന്നിൽ തിങ്ങിക്കൂടിയ ആളുകളെ കൈവീശി കാണിക്കുന്നതെന്നും ആരാധകർ പറയുന്നു.

2023 ജനുവരി 25ന് പ്രദർശനത്തിനെത്തുന്ന ‘പത്താൻ’ ആണ് താരത്തിന്‍റെ ഏറ്റവും പുതിയ ചിത്രം. സിദ്ധാർഥ് ആനന്ദ് സംവിധാനമൊരുക്കുന്ന ചിത്രത്തിൽ ജോൺ അബ്രഹാം, ദീപിക പദുക്കോൺ എന്നിവരാണ് സഹതാരങ്ങൾ.കൂടാതെ 2023 ഡിസംബർ 23ന് റിലീസിനൊരുങ്ങുന്ന ‘ഡുങ്കി’യിലും ഷാരൂഖ് ഖാൻ ഒപ്പുവെച്ചിട്ടുണ്ട്. ജിയോ സ്റ്റുഡിയോസും റെഡ് ചില്ലീസ് എന്‍റർടെയിൻമെന്‍റും രാജ്കുമാർ ഹിരാനി ഫിലിംസും ചേർന്നൊരുക്കുന്ന സിനിമയിൽ തപ്സി പന്നുവാണ് നായിക.