‘നിഷ്കളങ്കരായ കുട്ടികൾ എന്നോട് പൊറുക്കണം’: ടെക്സസ് വെടിവെപ്പിൽ ക്ഷമ ചോദിച്ച് കൊലയാളിയുടെ മാതാവ്

0
60

വാഷിങ്ടൺ: ടെക്സസിലെ റോബ് എലിമെന്ററി സ്‌കൂളിൽ 19 വിദ്യാർഥികളെയും രണ്ട് അധ്യാപകരേയും വെടിവെച്ച് കൊന്ന സംഭവത്തിൽ ക്ഷമാപണം നത്തി 18കാരനായ കൊലയാളി സാൽവഡോർ റാമോസിന്‍റെ മാതാവ് അൻഡ്രിയാന മാർട്ടിനെസ്. വെള്ളിയാഴ്ച ഒരു ടി.വി ചാനലിന് നൽകിയ അഭിമുഖത്തിലാണ് അൻഡ്രിയാന ക്ഷമാപണം നടത്തിയത്.

‘എന്നോടും എന്‍റെ മകനോടും ക്ഷമിക്കൂ. അവൻ ചെയ്തതിന് അവന്‍റെതായ കാരണങ്ങളുണ്ടാകുമെന്ന് എനിക്കറിയാം. ദയവായി അവൻ ചെയ്തതിന്‍റെ പേരിൽ അവനെ വിലയിരുത്തരുത്. മരിച്ചുപോയ നിഷ്കളങ്കരായ കുട്ടികൾ എന്നോട് പൊറുക്കണമെന്ന് മാത്രമാണ് എന്‍റെ ആഗ്രഹം’ -കണ്ണീരോടെ റോമോസിന്‍റെ മാതാവ് പറഞ്ഞു.

മകന്‍റെ പ്രവൃത്തിയിൽ ആളുകൾ തന്നോട് ക്ഷമിക്കണം. അവൻ ഇങ്ങനെയൊക്കെ ചെയ്യുമെന്ന് ഞാനൊരിക്കലും വിശ്വസിച്ചിരുന്നില്ല. അവരെയൊക്കെ കൊന്നുകളയുന്നതിന് മുമ്പ് അവൻ എന്നെ കൊല്ലേണ്ടതായിരുന്നുവെന്നു -സാൽവഡോറിന്‍റെ പിതാവ് പറഞ്ഞുസംഭവസമയത്ത് സാൽവഡോറിന്‍റെ പിതാവ് ജോലി സ്ഥലത്തായിരുന്നു. അക്രമവിവരം സാൽവഡോറിന്‍റെ അമ്മ വിളിച്ചറിയിച്ചപ്പോൾ അദ്ദേഹം ആദ്യം തന്നെ പൊലീസ് സ്റ്റേഷനിൽ മകൻ ഉണ്ടോയെന്ന് അന്വേഷിച്ചു. പിന്നീടാണ് ഉദ്യോഗസ്ഥരുടെ വെടിയേറ്റ് സാൽവഡോറും കൊല്ലപ്പെട്ടതായി പിതാവ് അറിയുന്നത്.