Wednesday
17 December 2025
30.8 C
Kerala
HomeKerala20 കോടിയുടെ മയക്കുമരുന്നുമായി വിദേശി നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ

20 കോടിയുടെ മയക്കുമരുന്നുമായി വിദേശി നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ മയക്കുമരുന്നു വേട്ട. പരിശോധനയിൽ 2884 ഗ്രാം ഹെറോയിൻ പിടികൂടി. ടാൻസാനിയൻ സ്വദേശിയാണ് പിടിയിലായത്.

പിടിച്ചെടുത്ത മയക്കുമരുന്നിന് ഏകദേശം 20 കോടി രൂപ വിലമതിക്കും. ട്രോളി ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.

രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഡിആർഐ നേരിട്ടെത്തി പരിശോധന നടത്തിയാണ് പ്രതിയെ പിടികൂടിയത്. ട്രോളി ബാഗിന്റെ രഹസ്യ അറക്കുള്ളിൽ ഒളിപ്പിച്ചാണ് മുഹമ്മദ് അലി 2884 ഗ്രാം ഹെറോയിൻ കടത്താൻ ശ്രമിച്ചത്.

RELATED ARTICLES

Most Popular

Recent Comments