സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ ഇന്ദ്രൻസ് കേന്ദ്രകഥാപാത്രമായി എത്തിയ ഹോം എന്ന ചിത്രത്തെ അവ​ഗണിച്ചതിൽ വിവാദം

0
66

സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ ഇന്ദ്രൻസ് കേന്ദ്രകഥാപാത്രമായി എത്തിയ ഹോം എന്ന ചിത്രത്തെ അവ​ഗണിച്ചതിൽ വിവാദം. വിജയ് ബാബു നിർമിച്ച് റോജിൻ തോമസ് സംവിധാനം ചെയ്ത ചിത്രം ഒരു വിഭാ​ഗത്തിലും പുരസ്കാരം നേടിയില്ല. വിജയ് ബാബുവിനെതിരായ പീഡന പരാതിയെ തുടർന്ന് ഒഴിവാക്കപ്പെട്ടതാണോ എന്ന ചോദ്യങ്ങളാണ് ഇപ്പോൾ ഉയരുന്നത്.
മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ഇന്ദ്രൻസിന് നൽകാത്തതിൽ പരോക്ഷ വിമർശനവുമായി യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ രം​ഗത്ത് വന്നു. സിനിമാ താരം രമ്യാ നമ്പീശനും സമൂഹമാധ്യമങ്ങളിലൂടെ രം​ഗത്ത് വന്നു.

സംസ്ഥാന അവാർഡ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചതിന് തൊട്ടുപ്പിനാലെ ഇന്ദ്രൻസിന്റെ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് രമ്യാ നമ്പീശൻ പ്രതിഷേധം രേഖപ്പെടുത്തിയത്.

ഇന്നലെ സയ്യിദ് അക്തറിനോട് ഇത് സംബന്ധിച്ച് വിവരങ്ങൾ മാധ്യമങ്ങൾ ചോദിച്ചിരുന്നു. എന്നാൽ താൻ യാതൊരു വിധത്തിലുള്ള ഇടപെടലുകൾക്കും വശപ്പെട്ടിട്ടില്ലെന്നും വിജയ് ബാബുവിനെ കുറിച്ചുള്ള കേസിന്റെ വിവരം ഇപ്പോഴാണ് അറിയുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.