ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം

0
105

ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം തുടരുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഓഹരി വിപണിയിലെ നേട്ടം മുന്നോട്ടു കുതിക്കുന്നത്.
യുഎസിലെയും മറ്റു വിദേശ വിപണികളിലെയും മുന്നേറ്റത്തിന്റെ തുടര്‍ച്ചയാണ് ഇന്ത്യന്‍ ഓഹരി വിപണിയിലും ഉണ്ടായത്. ബിഎസ്‌ഇയില്‍ സെന്‍സെക്സ് 632 പോയിന്റ് കയറി 54,885 ലാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്.

എന്‍എസ്‌ഇ നിഫ്റ്റി 182 പോയിന്‍റ് നേട്ടത്തോടെ 16,352 ല്‍ വ്യാപാരം അവസാനിപ്പിച്ചു. വിപ്രോ, ബജാജ് ഫിന്‍സേര്‍വ്, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര എന്നീ ഓഹരികളാണ് കൂടുതല്‍ നേട്ടം കൈവരിച്ചത്.

ഭാരതി എയര്‍ടെല്‍, പവര്‍ഗ്രിഡ്, ടാറ്റാ സ്റ്റീല്‍, ഏഷ്യന്‍ പെയിന്റ്സ്, എന്‍ടിപിസി എന്നിവയുടെ ഓഹരികള്‍ക്ക് മികച്ച നേട്ടം ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല.