ഹോം സിനിമയെ മാറ്റി നിറുത്തിയത് ശരിയായ രീതിയല്ലെന്ന് നടി മഞ്ജു പിള്ള. വ്യക്തിപരമായി അവാര്‍ഡ് ആഗ്രഹിച്ചിട്ടില്ലെങ്കിലും നല്ലൊരു സിനിമ ജൂറി കാണാതെ പോയതില്‍ വിഷമമുണ്ട്
ഒടിടിയില്‍ ഇറങ്ങിയ ചിത്രമായിട്ട് പോലും പ്രേക്ഷകര്‍ ഏറ്റെടുത്തതാണ്. ഒരു പ്രശ്നത്തിന്റെ പേരില്‍ ചിത്രത്തെ മൊത്തത്തില്‍ മാറ്റി നിറുത്തുന്നത് ശരിയല്ല. അങ്ങനെയെങ്കില്‍ ഒരു സിനിമയും ചെയ്യാന്‍ പറ്റില്ലല്ലോയെന്നും അവര്‍ വ്യക്തമാക്കി.
‘ ഒരു കുഞ്ഞിനെപ്പോലെ താലോലിച്ച് ഏഴ് വര്‍ഷം കൊണ്ടാണ് ഹോം റോജിന്‍ തോമസ് രൂപപ്പെടുത്തിയെടുത്തത്. ഈ ചിത്രത്തിനു പുറകില്‍ ഒരുപാട് പേരുടെ അദ്ധ്വാനം ഉണ്ട്. അവാര്‍ഡ് കിട്ടാത്തതില്‍ വ്യക്തിപരമായി വിഷമമൊന്നുമില്ല. അതിനുള്ള യോഗമുണ്ടായിരിക്കില്ലെന്ന് തോന്നുന്നു.
അവാര്‍ഡ് കിട്ടിയിരുന്നെങ്കില്‍ അത് സന്തോഷത്തോടെ വാങ്ങുമായിരുന്നു. ലൈഫില്‍ ഒന്നും അങ്ങനെ പ്രതീക്ഷിക്കാത്ത ആളാണ് ഞാന്‍. അതുകൊണ്ട് തന്നെ കിട്ടാതെ വരുമ്ബോള്‍ വിഷമിക്കാന്‍ പാടില്ലല്ലോ. ഹോം നല്ലൊരു സിനിമയാണ്. അത് ജൂറി കാണാതെ പോയതിന്റെ വിഷമം തീര്‍ച്ചയായും ഉണ്ട്.
ഒടിടിയില്‍ ഇറങ്ങിയിട്ട് പോലും ജനം ഏറ്റെടുത്ത ചിത്രമാണ്. ലോക്ഡൗണ്‍ സമയത്തായിരുന്നു ചിത്രത്തിന്റെ ഷൂട്ട്. എന്തെങ്കിലും ഒരു കാരണം കൊണ്ട് ബാക്കിയുള്ളവരുടെ കഠിനാദ്ധ്വാനം കണ്ടില്ലെന്ന് നടിക്കരുത്. ഇന്ദ്രന്സേട്ടന് അവാര്‍ഡ് കിട്ടേണ്ടതായിരുന്നു.
അത് കാണാതെ പോയതില്‍ സങ്കടമുണ്ട്. ഒരു പ്രശ്നത്തിന്റെ പേരില്‍ ചിത്രത്തെ മൊത്തത്തില്‍ മാറ്റി നിറുത്തുന്നത് ശരിയല്ല. അങ്ങനെയെങ്കില്‍ ഒരു സിനിമയും ചെയ്യാന്‍ പറ്റില്ലല്ലോ.” മഞ്ജു പിള്ള പറഞ്ഞു.