ഹോം സിനിമയ്ക്ക് സംസ്ഥാന ചലച്ചിത്ര അവാർഡ് കിട്ടാത്തതിൽ വിഷമമുണ്ടെന്ന് നടൻ ഇന്ദ്രൻസ്

0
100

ഹോം സിനിമയ്ക്ക് സംസ്ഥാന ചലച്ചിത്ര അവാർഡ് കിട്ടാത്തതിൽ വിഷമമുണ്ടെന്ന് നടൻ ഇന്ദ്രൻസ്. ജനപ്രിയ ചിത്രമായി തെരെഞ്ഞെടുത്ത ഹൃദയത്തോടൊപ്പം ഹോം കൂടി ചേർത്ത് വയ്ക്കാമായിരുന്നെന്ന് ഇന്ദ്രൻസ് പ്രതികരിച്ചു.(indrans response about kerala state awards)
‘അവാർഡ് ലഭിക്കാത്തതിൽ അങ്ങനെ വിഷമമൊന്നുമില്ല. അവാർഡ് കിട്ടയതൊക്കെ എനിക്ക് വേണ്ടപ്പെട്ട സുഹൃത്തുക്കൾക്കാണ്.അവരുടെ സിനിമകളുടെയും ആരധകനാണ് ഞാൻ. അവർക്ക് കിട്ടിയതും എനിക്ക് വലിയ സന്തോഷം. അവാർഡ് എനിക്ക് കിട്ടിയത് പോലെ തന്നെയാണ്.
‘ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചു, ജൂറി സിനിമ കണ്ട് കാണില്ല. ഹൃദയം സിനമയും മികച്ചതാണ്.എന്തെങ്കിലും ഒരു അംഗീകാരം ഹോമിന് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. അതിൽ ഒരു വിഷമമുണ്ട്’- ഇന്ദ്രൻസ് പറഞ്ഞു.
അവാര്‍ഡ് കിട്ടാത്തതിന് കാരണം നേരത്തേ കണ്ടുവച്ചിട്ടുണ്ടാകാം,വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം.വിജയ്ബാബു നിരപരാധിയെന്ന് തെളിഞ്ഞാൽ ജൂറി തിരുത്തുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.