പതിനഞ്ചുവയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച ഒല ടാക്സി ഡ്രൈവർ അറസ്റ്റിൽ

0
89

മുംബൈ: പതിനഞ്ചുവയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച ഒല ടാക്സി ഡ്രൈവർ അറസ്റ്റിൽ. ബിഹാർ സ്വദേശിയായ മുരളി കുമാർ സിംഗ് (29) ആണ് മുംബൈയിൽ അറസ്റ്റിലായത്. ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലം ഉണ്ടോയെന്ന് അന്വേഷിക്കുന്നതായി പൊലീസ് പ്രതികരിച്ചു. മെയ് 25 ന് ആണ് ഡ്രൈവര്‍ പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തത്. പെണ്‍കുട്ടിയോട് ഇയാള്‍ അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. 
മുംബൈയിലെ ഗോരെഗാവിൽ നിന്നാണ്  പ്രതിയായ  മുരാരി കുമാർ സിംഗിനെ അറസ്റ്റ് ചെയ്തത്. ആരേ പോലീസ് സ്‌റ്റേഷനാണ് കേസ് രജിസ്റ്റർ ചെയ്തതിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മെയ് 30 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.  ഇയാൾക്കെതിരെ മുമ്പ് ഇത്തരം കേസുകളുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.