വന്‍ മയക്കുമരുന്ന് ശേഖരവുമായി കുവൈത്തില്‍ രണ്ട് ഇന്ത്യക്കാര്‍ പിടിയിൽ

0
76

കുവൈത്ത് സിറ്റി: വന്‍ മയക്കുമരുന്ന് ശേഖരവുമായി കുവൈത്തില്‍ രണ്ട് ഇന്ത്യക്കാര്‍ പിടിയിലായി. ആന്റി ഡ്രഗ് ട്രാഫിക്കിങ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും കുടുങ്ങിയത്. പുകയിലയും ഹാഷിഷും ഉള്‍പ്പെട്ട 8500 ചെറിയ പാക്കറ്റുകളാണ് ഇവരില്‍ നിന്ന് അധികൃതര്‍ പിടിച്ചെടുത്തത്. 52 കിലോഗ്രാം മയക്കുമരുന്ന് ഇവരുടെ കൈവശമുണ്ടായിരുന്നു. തുടര്‍ നടപടികള്‍ക്കായി ഇവരെ ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി.