കാട്ടുപന്നി ആക്രമിച്ചു; വനവാസി യുവാവിന്റെ കൈ ഞരമ്പ് മുറിഞ്ഞു

0
68

പാലക്കാട്: അട്ടപ്പാടിയിൽ വനവാസി യുവാവിനെ കാട്ടുപന്നി ആക്രമിച്ച് ഗുരുതര പരിക്ക്. അഗളി താഴെ ഊരിലെ രാമുവിനാണ് (30) പരിക്കേറ്റത്. തോട്ടിൽ മീൻ പിടിക്കനായി പേയപ്പോൾ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു.

യുവിവിന്റെ കൈയ്‌ക്കാണ് പരിക്കേറ്റത്. കൈയിലെ ഞരമ്പ് മുറിഞ്ഞതിനാൽ ശസ്ത്രക്രിയക്കായി കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.