സംഗീത സംവിധായകന് നന്ദി; മികച്ച ഗായികയായി സിതാര കൃഷ്ണകുമാർ

0
87

കാണെക്കാണെ എന്ന സിനിമയിലെ പാല്‍നിലാവിന്‍ പൊയ്കയില്‍ എന്ന ഗാനത്തിലൂടെ സിത്താര കൃഷ്ണകുമാറാണ് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ഗായിക‍. പുരസ്‌ക്കാര നേട്ടത്തിൽ സംഗീത സംവിധായകന്‍ രഞ്ജിന്‍ രാജ് വര്‍മ്മയ്ക്ക് നന്ദി പറയുന്നതായി സിത്താര പറഞ്ഞു. പാട്ട് എങ്ങനെ വേണമെന്നതില്‍ രഞ്ജിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. സോഫ്റ്റായ അപ്രോച്ച് വേണമെന്ന് പറഞ്ഞിരുന്നു.
വിനായക് ശശികുമാറിന്‍റെ വരികളാണ്. പാടുമ്പോള്‍ തന്നെ ചില പാട്ടുകളോട് പ്രത്യേകം ഇഷ്ടം തോന്നും. അങ്ങനെ തോന്നിയൊരു പാട്ടാണിത്. അതിന് പുരസ്കാരം ലഭിക്കുമ്പോള്‍ കൂടുതല്‍ സന്തോഷമെന്നും സിത്താര പറഞ്ഞു. വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് വര്‍മ്മയാണ് ഈണം കൊടുത്തത്. അതേസമയം, സിത്താര കൃഷ്ണ കുമാറിന്‍റെ മൂന്നാമത്തെ സംസ്ഥാന അവാര്‍ഡാണിത്.