Sunday
11 January 2026
28.8 C
Kerala
HomeKeralaസംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന് വൈകിട്ട് അഞ്ചിന്

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന് വൈകിട്ട് അഞ്ചിന്

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന് വൈകിട്ട് അഞ്ചിന് മന്ത്രി സജി ചെറിയാന്‍ നിർവഹിക്കും. ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തര്‍ മിര്‍സ ചെയര്‍മാനായ അന്തിമ ജൂറിയായിരിക്കും അവാര്‍ഡ് പ്രഖ്യാപിക്കുക. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും മത്സരരംഗത്തുണ്ട് എന്നതാണ് ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത.

വൺ, ദി പ്രീസ്റ്റ് എന്നിവയാണ് മമ്മൂട്ടിയുടെ മത്സര ചിത്രങ്ങൾ. മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2ഉം സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനായി മത്സരിക്കുന്നുണ്ട്. സുരേഷ് ഗോപി കാവല്‍ എന്ന ചിത്രത്തിലൂടെ മത്സര രംഗത്തുണ്ട്. ഇവരെക്കൂടാതെ ജോജു ജോര്‍ജ്, സൗബിന്‍ ഷാഹിര്‍, ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, ജയസൂര്യ, പൃഥ്വിരാജ് തുടങ്ങി നിരവധി നടന്മാര്‍ ഇത്തവണ മത്സരരംഗത്തുണ്ട്. വിനീത് ശ്രീനിവാസന്‍- പ്രണവ് മോഹന്‍ലാല്‍ ചിത്രം ഹൃദയം, റോജിന്‍ തോമസ് സംവിധാനം ചെയ്ത ഹോം, ഇരുപത്തിയാറാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രേക്ഷക ശ്രദ്ധനേടിയ നിഷിദ്ധോ എന്നിവയും മത്സര രംഗത്തുള്ള പ്രധാന ചിത്രങ്ങളാണ്.

മഞ്ജു വാര്യര്‍, നിമിഷ സജയന്‍, രജീഷ വിജയന്‍, ഐശ്വര്യ ലക്ഷ്മി, ഉര്‍വശി, പാര്‍വതി തിരുവോത്ത്, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍, സുരഭി ലക്ഷ്മി, മീന, മംമ്ത മോഹന്‍ദാസ്, മഞ്ജു പിള്ള, അന്ന ബെന്‍, ദിവ്യ പിള്ള, അഞ്ജു കുര്യന്‍, സാനിയ ഇയപ്പന്‍, ഗ്രേസ് ആന്റണി, വിന്‍സി അലോഷ്യസ് തുടങ്ങിയവരാണ് മികച്ച നടിക്ക് വേണ്ടി മത്സരിക്കുന്ന പ്രമുഖർ.

RELATED ARTICLES

Most Popular

Recent Comments