ജന്മദിന ആഘോഷത്തിന്റെ വീഡിയോയ്‍ക്ക് വന്ന പരിഹാസ കമന്റിന് ചുട്ട മറുപടി കൊടുത്ത് ഗായിക അഭയ ഹിരണ്‍മയി

0
63

ജന്മദിന ആഘോഷത്തിന്റെ വീഡിയോയ്‍ക്ക് വന്ന പരിഹാസ കമന്റിന് ചുട്ട മറുപടി കൊടുത്ത് ഗായിക അഭയ ഹിരണ്‍മയി. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ആഘോഷത്തിന്റെ ദൃശ്യങ്ങളുടെ ഒരു വീഡിയോയാണ് അഭയ ഹിരണ്‍മയി പങ്കുവെച്ചിരുന്നത്. സമാധാനപൂര്‍ണമായ ജീവിതം നയിക്കുകയാണെന്നും ലോകം തനിക്ക് നല്‍കുന്ന സ്‍നേഹത്തിന് മുന്നില്‍ വിനയാന്വിതയായി നില്‍ക്കുകയാണ് എന്നും  മറ്റൊരു കുറിപ്പില്‍ അഭയ എഴുതിയിരുന്നു. വീഡിയോയ്‍ക്കും കുറിപ്പിനും വന്ന കമന്റുകള്‍ക്ക് അതേ തരത്തില്‍ മറുപടി പറയുകയായിരുന്നു അഭയ ഹിരണ്‍മയി (Abhaya Hiranmayi).
ഗോപിയേട്ടൻ (ഗോപി സുന്ദര്‍) വന്നോ എന്ന ഒരു കമന്റിന് അതേ നാണയത്തില്‍ അഭയ ഹിരണ്‍മയി മറുപടി നല്‍കി വന്നിരുന്നല്ലോ, സാറിനെ അറിയിക്കാൻ പറ്റിയില്ല എന്നാണ് അഭയ മറുപടി നല്‍കിയത്. എന്തായാലും അഭയ ഹിരണ്‍മയിയുടെ മറുപടിയും ചര്‍ച്ചയാകുകയാണ്. അഭയ ഹിരണ്‍മയിക്ക് ജന്മദിന ആശംസകള്‍ നേര്‍ന്നും ഒട്ടേറെ കമന്റുകള്‍ എഴുതിയിരിക്കുന്നു.
എന്തൊരു സംഭവബഹുബലമായ വര്‍ഷം എന്നാണ് കുറിപ്പില്‍ അഭയ  ഹിരണ്‍മയി എഴുതിയിരിക്കുന്നത്. ഇത് എനിക്ക് ഒരു റോളര്‍ കോസ്റ്റര്‍ റൈഡ് ആയിരുന്നു. പക്ഷേ ഞാൻ ഇപ്പോള്‍ സ്വസ്ഥതയിലും സമാധാനത്തിലുമാണ് കഴിയുന്നത്. എന്നെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്ന പ്രകൃതിയുടെ പ്രക്രിയ ഞാൻ ആസ്വദിക്കുന്നു.
 ഈ ലോകത്ത് നിന്ന് ഇത്രയും അധികം സ്‍നേഹം ലഭിക്കുന്നുവെന്നത് വിശ്വസിക്കാനേ ആകുന്നില്ല. ഈ സ്‍നേഹത്തിനു മുന്നില്‍ ഞാൻ വിനയാന്വിതയാകുന്നു. ഞാൻ മികച്ച ഒരു സംഗീതജ്ഞയും അതിലുപരി മികച്ച വ്യക്തിയുമായിരിക്കുമെന്ന് ഞാൻ ഉറപ്പുതരുന്നുവെന്നും അഭയ ഹിരണ്‍മയി എഴുതിയിരിക്കുന്നു. ബര്‍ത് ഡേ കേക്കിന്റെ ഫോട്ടോയും അഭയ് ഹിരണ്‍മയി പങ്കുവെച്ചിട്ടുണ്ട്.