ഭാരത് ഡ്രോണ്‍ മഹോത്സവ് 2022 ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

0
93

ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രോണ്‍ ഫെസ്റ്റിവലായ ഭാരത് ഡ്രോണ്‍ മഹോത്സവ് 2022 പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ഡല്‍ഹിയിലെ പ്രഗതി മൈതാനയില്‍ നടന്ന പരിപാടിയില്‍ 150 ഡ്രോണ്‍ പൈലറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ മോദി പുറത്തിറക്കി.
ഡ്രോണ്‍ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട് ഇന്ത്യയിലുള്ള ആവേശം അതിശയകരമാണെന്ന് അദ്ദേഹം പറഞ്ഞു. തൊഴില്‍ സൃഷ്ടിക്കുന്ന ഒരു മേഖലയായി അത് വളര്‍ന്നുവെന്നും പ്രതിരോധ, ദുരന്തനിവാരണ മേഖലകളില്‍ ഡ്രോണുകളുടെ ഉപയോഗം വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന ഭാരത് ഡ്രോണ്‍ മഹോത്സവ് മെയ് 27,28 തീയ്യതികളിലാണ് നടക്കുന്നത്. കിസാന്‍ ഡ്രോണ്‍ പൈലറ്റുകളുമായി പ്രധാനമന്ത്രി സംവദിച്ചു. ഡ്രോണ്‍ എക്‌സിബിഷന്‍ സെന്ററില്‍ നടന്ന ഡ്രോണ്‍ പ്രദര്‍ശനം അദ്ദേഹം വീക്ഷിച്ചു. വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും പരിപാടിയില്‍ പങ്കെടുത്തു. 1600 പ്രതിനിധികളാണ് ഭാരത് ഡ്രോണ്‍ മഹോത്സവ് 2022 ല്‍ പങ്കെടുക്കുന്നത്.