പ്രായവും ആരോഗ്യാവസ്ഥയും പരിഗണിച്ചു പിസി ജോർജിന് ജാമ്യം

0
93

വിദ്വേഷ പ്രസംഗ കേസില്‍ ജയിലില്‍ കഴിയുന്ന പൂഞ്ഞാര്‍ മുന്‍ എം.എല്‍.എ പി.സി ​ജോര്‍ജിന് ജാമ്യം. ഹൈകോടതിയാണ് ജാമ്യം അനുവദിച്ചത്.
പ്രായവും ആരോഗ്യാവസ്ഥയും പരിഗണിച്ചാണ് ജാമ്യം.

വിദ്വേഷ പ്രസംഗം ആവര്‍ത്തിക്കരുതെന്ന് കോടതി പറഞ്ഞു. ഉപാധികളോടെയാണ് ജാമ്യം. ജസ്റ്റിസ് പി. ഗോപിനാഥാണ് ജോര്‍ജിന് ജാമ്യം അനുവദിച്ചത്. നിലവില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് നിലവില്‍ ജോര്‍ജുള്ളത്. വെണ്ണല വിദ്വേഷ പ്രസംഗ കേസിലും ജാമ്യം നല്‍കിയിട്ടുണ്ട്.