പ്രണയം വെളിപ്പെടുത്തിയ സംഗീതസംവിധായകന്‍ ഗോപിസുന്ദറിനേയും ഗായിക അമൃത സുരേഷിനേയും പിന്തുണച്ച്‌ ഓണ്‍ലൈന്‍ ബിസിനസ്സ് സംരംഭക സന്ധ്യ സി രാധാകൃഷ്ണന്‍

0
118

പ്രണയം വെളിപ്പെടുത്തിയ സംഗീതസംവിധായകന്‍ ഗോപിസുന്ദറിനേയും ഗായിക അമൃത സുരേഷിനേയും പിന്തുണച്ച്‌ ഓണ്‍ലൈന്‍ ബിസിനസ്സ് സംരംഭക സന്ധ്യ സി രാധാകൃഷ്ണന്‍.

സമൂഹമാധ്യമ കുറിപ്പിലൂടെയാണ് ഇരുവരുടേയും പുതിയ തീരുമാനത്തെക്കുറിച്ചു സന്ധ്യയുടെ പ്രതികരണം. ഗോപി സുന്ദറും അമൃതയും ഒരുമിച്ചുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് സന്ധ്യയുടെ കുറിപ്പ്.

‘രണ്ടാളും നല്ല ഹാപ്പി, ഇത് കണ്ടിട്ട് അസഹിഷ്ണുത തോന്നുണ്ടോ? അപ്പുറത്തോട്ടു മാറി നിന്ന് ചൊറിഞ്ഞാല്‍ മതി. ഈ ഒരു റിലേഷന്‍ഷിപ്പില്‍ ആരെങ്കിലും നേരിട്ട് ഇരയാകുന്നില്ല എങ്കില്‍ (Note **) അവര്‍ ഹാപ്പി ആണെങ്കില്‍, മനുഷ്യന്മാരെ നിങ്ങള്‍ക്ക് നല്ല അസല് അസൂയ ആണ്.

നല്ലൊരു സൗഹൃദത്തില്‍ ഇരിക്കുമ്ബോള്‍ എനിക്കൊരു പ്രണയം ഉണ്ടെന്ന് ഒരു സുഹൃത്ത് പറഞ്ഞാല്‍, സൗഹൃദം വഷളായി പിരിഞ്ഞു കഴിഞ്ഞു, അവള്‍ക്ക് അവിഹിതം ആണ്, അവള്‍ ഡിവോഴ്സ്ഡ് അല്ല അവള്‍ക്കിതാകാമോ?

എന്നൊക്കെ ചോദിക്കുന്ന പുരോഗമന സിംഹങ്ങളെ ഞാന്‍ എന്റെ പ്രൊഫൈലില്‍ തന്നെ കണ്ടിട്ടുണ്ട്, അതുകൊണ്ട് തന്നെ ഈ ഫോട്ടോ ഇവിടെ കിടക്കട്ടെ.

ഒളിഞ്ഞും മറഞ്ഞും ചെയ്യുമ്ബോള്‍ ശരിയും അല്ലാത്തപ്പോള്‍ തെറ്റും ആകുന്ന ഇങ്ങനെ ഒരുപാട് കാര്യങ്ങള്‍ ഉണ്ട് . ദിസ് ഈസ് നണ്‍ ഓഫ് യുവര്‍ ബിസിനസ് എന്നു മാത്രമല്ല ആരുടെയും റിലേഷന്‍ഷിപ് സ്റ്റാറ്റസ് അവരെ കൊച്ചാക്കാനുള്ള ആയുധവും അല്ല.

ദെയര്‍ ലൈഫ്, ദെയര്‍ റൂള്‍സ്. ടൈംപാസ് ആയാലും സീരിയസ് ആയാലും. ഭാര്യ. ആദ്യ കാമുകി. കുട്ടികള്‍ അവരൊക്കെ പ്രതികരിക്കട്ടെ’, സന്ധ്യ കുറിച്ചു.