മോഹൻലാലിന്റെ കഥാപാത്രങ്ങള്‍ ആഗോള പ്രേക്ഷകരിലേക്ക് എത്തേണ്ടതുണ്ട്; ഒടിയന്‍ ഒരു ഇന്ത്യന്‍ സൂപ്പര്‍ഹീറോ: വി എ ശ്രീകുമാര്‍

0
83

ഒടിയന്‍ സിനിമയുടെ ഹിന്ദി പതിപ്പിന് ലഭിക്കുന്ന മികച്ച സ്വീകാര്യതയ്ക്ക് നന്ദി പറഞ്ഞ് നായകനായി അഭിനയിച്ച മോഹന്‍ലാല്‍. ദക്ഷിണേന്ത്യയിൽ നിന്നുള്ള സിനിമകള്‍ക്ക് രാജ്യമെമ്പാടും വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും ഈ രീതിയിൽ ‘ഒടിയന്‍’ ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ അറിയുകയും അഭിനന്ദിക്കുകയും ചെയ്യുന്നുന്നത് അത്ഭുതകരമായ കാര്യമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.
മോഹൻലാലിന്റെ വാക്കുകൾ: ‘ഇന്ത്യന്‍ സിനിമ ഇന്ന് ഭാഷയുടെ വേലിക്കെട്ടുകള്‍ തകര്‍ക്കുകയാണ്. ഒടിയന്‍ എനിക്ക് വളരെ സവിശേഷമായ ഒരു സിനിമയാണ്. ചിത്രം കോടിക്കണക്കിന് പ്രേക്ഷകരിലേക്ക് എത്തട്ടെ എന്ന് ആശംസിക്കുന്നു’
അതേസമയം, ഒടിയൻ സിനിമയെക്കുറിച്ചും നായകനായ മോഹന്‍ലാലിന്റെ പ്രകടനത്തെക്കുറിച്ചും സംവിധായകന്‍ വി എ ശ്രീകുമാര്‍ അഭിപ്രായപ്പെട്ടത് മോഹന്‍ലാലിന്റെ കരുത്തുറ്റ അഭിനയ പ്രതിഭ രാജ്യത്തിനാകെ അഭിമാനകരമാണെന്നായിരുന്നു . മോഹൻലാലിന്റെ കഥാപാത്രങ്ങള്‍ ആഗോള പ്രേക്ഷകരിലേക്ക് എത്തേണ്ടതുണ്ടെന്നും ഒടിയന്‍ ഒരു ഇന്ത്യന്‍ സൂപ്പര്‍ഹീറോയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒടിയനെപ്പോലെ ധാരാളം പ്രാദേശിക കഥാപാത്രങ്ങള്‍ നമ്മുടെ രാജ്യത്തുടനീളം ഉണ്ട്. സാങ്കേതിക വിദ്യയുടെ ഈ കാലത്ത് നാല് വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ഒടിയന്റെ ഹിന്ദി ഡബ്ബിന് ലഭിച്ച അംഗീകാരം ഉദാഹരണമാണെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. നിലവിൽ ഒടിയന്റെ ഹിന്ദി പതിപ്പിന് മൂന്ന് ആഴ്ചകൊണ്ട് ഒരു കോടി കാഴ്ചക്കാരാണുള്ളത്.