കര്‍ണാടകയിലെ പ്രസിദ്ധമായ കുന്ദാപൂര്‍ ചിന്‍മയി ഹോസ്പിറ്റല്‍ ഉടമയും പ്രമുഖ വ്യവസായിയുമായ കട്ടെ ഗോപാലകൃഷ്ണ റാവു വെടി വച്ചു മരിച്ചു

0
118

ഉടുപ്പി: കര്‍ണാടകയിലെ പ്രസിദ്ധമായ കുന്ദാപൂര്‍ ചിന്‍മയി ഹോസ്പിറ്റല്‍ ഉടമയും പ്രമുഖ വ്യവസായിയുമായ കട്ടെ ഗോപാലകൃഷ്ണ റാവു (കട്ടെ ഭോജണ്ണ) ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്
ഇന്ന് രാവിലെ 6.15-ഓടെ സ്വയം തലയില്‍ വെടിവെച്ചാണ് അദ്ദേഹം മരിച്ചതെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 80-കാരനായ ഭോജണ്ണ ആശുപത്രിക്കു പുറമെ ടെക്‌സ്റ്റൈല്‍ ഷോപ്പുകളുടെയും ഹോട്ടലുകളുടെയും ഉടമയായിരുന്നു.

മൊലഹള്ളി ഗണേഷ് ഷെട്ടി എന്നയാളുടെ വീടിന്റെ സിറ്റൗട്ടില്‍ വെച്ച്‌ ഇന്ന് രാവിലെ 6.15-ഓടെ സ്വന്തം റിവോള്‍വര്‍ ഉപയോഗിച്ച്‌ ഭോജണ്ണ തലയിലേക്ക് നിറയൊഴിക്കുകയായിരുന്നുവെന്ന് ‘വാര്‍ത്താഭാരതി’ റിപ്പോര്‍ട്ട് ചെയ്തു. പണമിടപാട് സംബന്ധമായ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്കു പിന്നിലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം നടത്തുന്ന കുന്ദാപൂര്‍ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ഭാര്യയും രണ്ട് ആണ്‍മക്കളും ഒരു മകളുമടങ്ങുന്നതാണ് കട്ടെ ഭോജണ്ണയുടെ കുടുംബം. ബെംഗളുരു ഗംഗോലി, തല്ലൂര്‍, ബിണ്ടൂര്‍ തുടങ്ങിയ നഗരങ്ങളില്‍ വിവിധ വ്യാപാര സ്ഥാപനങ്ങളുടെ ഉടമയായിരുന്ന അദ്ദേഹം ദക്ഷിണ കന്നട ബി.ജെ.പിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.