പാലക്കാട് ലോഡ്ജില്‍ സിനിമാ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

0
118

പാലക്കാട്: പാലക്കാട് ലോഡ്ജില്‍ സിനിമാ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഒരാള്‍ക്ക് കുത്തേറ്റു. വടകര സ്വദേശി ഷിജാബിനാണ് കുത്തേറ്റത്.

ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

സഹപ്രവര്‍ത്തകനില്‍ നിന്നാണ് ഷിജാബിന് കുത്തേറ്റതെന്നാണ് വിവരം. പ്രതിയെ പാലക്കാട് സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഷിജാബ് സ്വയം കുത്തിയതാണെന്ന് പ്രതി ആരോപിച്ചു. പാലക്കാട് സിറ്റി ലോഡ്ജില്‍ വെച്ച്‌ ഇരുവരും മര്‍ദിക്കുന്നതിനിടെയാണ് സംഭവം.