മൊബൈൽ ഫോണിൽ കളിക്കുന്നതിലെ തർക്കത്തെ തുടർന്ന് പതിനാറുകാരൻ സഹോദരനെ കൊന്ന് കിണറ്റിലിട്ടു

0
65

ഗാന്ധിനഗർ: മൊബൈൽ ഫോണിൽ കളിക്കുന്നതിലെ തർക്കത്തെ തുടർന്ന് പതിനാറുകാരൻ സഹോദരനെ കൊന്ന് കിണറ്റിലിട്ടു. ഗുജറാത്തിലെ ഖേദ ജില്ലയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.
മൊബൈൽ ഫോണിൽ ഉഴം വച്ച് കളിക്കുകയായിരുന്നു സഹോദരങ്ങൾ. തനിക്ക് കളിക്കാൻ ഫോൺ വിട്ട് നൽകാത്തതിലെ ദേഷ്യത്തിന് പതിനാറുകാരൻ 11 വയസുള്ള സഹോദരനെ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. മൃതദേഹം കിണറ്റിൽ തള്ളിയ ശേഷം 16കാരൻ രാജസ്ഥാനിലേക്ക് നാട് വിട്ടു. പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ കണ്ടെത്തുകയും തുടർന്നുള്ള ചോദ്യം ചെയ്യലിനാണ് കൊലപാതക വിവരം വെളിപ്പെടുത്തിയത്. രാജസ്ഥാനിൽ നിന്നെത്തിയ കർഷക തൊഴിലാളി കുടുംബത്തിലെ അംഗങ്ങളാണ് കുട്ടികൾ.