രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകള്‍ 2,710

0
72

ന്യുഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകള്‍ 2,710. 14 മരണവും റിപ്പോര്‍ട്ട് ചെയ്യുന്നു.

ആകെ മരണം 5,24,539ആയി. ഇന്നലെ 2,628 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

സജീവ രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്. ഒരു ദിവസത്തിനുള്ളില്‍ 400 എണ്ണം കൂടി ഉയര്‍ന്ന് 15,814 ആയി.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.58% ആയപ്പോള്‍ രോഗമുക്തി നിരക്ക് 98.75ശതമാനവും മരണനിരക്ക് 1.22 ശതമാനവുമായി.