പാലക്കാട് പൊലീസുകാർ ഷോക്കേറ്റ് മരിച്ച സംഭവം; ഒരാൾ കൂടി അറസ്റ്റിൽ

0
88

പാലക്കാട്: പൊലീസുകാർ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കെണി വച്ച സുരേഷിൻ്റെ സഹായിയായ സജിയാണ് പിടിയിലായത്.

മൃതദേഹങ്ങൾ മാറ്റിയിടാനും തെളിവുകൾ നശിപ്പിക്കാനും ഇയാൾ സുരേഷിനെ സഹായിച്ചു എന്ന് പൊലീസ് പറയുന്നു. മെയ് 20നു തന്നെ പൊലീസ് സജിയെ കസ്റ്റഡിയിലെടുത്തിരുന്നു. ശേഷം, വിശദമായ തെളിവു ലഭിക്കുന്നതിനായുള്ള കാത്തിരിപ്പിലായിരുന്നു.

സുരേഷിനെ ചോദ്യം ചെയ്തതിൽ നിന്നാണ് കൊലപാതകത്തിൽ സജിയുടെ പങ്കും വ്യക്തമായത്. ഇതിനു പിന്നാലെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.