കെഎസ്ആർടിസി ബസ് മോഷ്ടിച്ച സംഭവം; ബസ് കണ്ടെടുത്തു; പ്രതിയെ പിടികൂടി

0
92

കൊച്ചി: ആലുവ ഡിപ്പോയിൽ നിന്നും മോഷ്ടിക്കപ്പെട്ട കെഎസ്ആർടിസി ബസ് കലൂരിൽ നിന്ന് കണ്ടെത്തി. നോർത്ത് പോലീസാണ് മോഷ്ടാവിനെയും ബസിനെയും കണ്ടെത്തിയത്. പ്രതി മാനസികമായി വെല്ലുവിളി നേരിടുന്നയാളാണെന്നാണ് പോലീസിന്റെ സംശയം.

മെക്കാനിക്കിന്റെ വേഷത്തിലെത്തിയ പ്രതി വ്യാഴാഴ്ച രാവിലെ എട്ട് മണിക്കാണ് ബസ് മോഷ്ടിച്ചത്. അമിതവേഗതയിൽ ബസ് പോകുന്നത് കണ്ട് സംശയം തോന്നിയ സെക്യൂരിറ്റിക്കാരൻ ഉടൻ തന്നെ ഡിപ്പോയിൽ വിവരമറിയിക്കുകയായിരുന്നു. ബസ് കടത്തികൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിക്കുകയും ചെയ്തു.

തുടർന്ന് നടത്തിയ പരിശോധനയിലാണ് ബസ് കലൂർ ഭാഗത്ത് നിന്ന് കണ്ടെത്താനായത്. ആലുവയിൽ നിന്ന് മോഷ്ടിക്കപ്പെട്ട ബസ് കൊണ്ടുപോകുന്നതിനിടെ പലയിടത്തും തട്ടിയിട്ടുണ്ടെന്നാണ് വിവരം. ഉപേക്ഷിക്കപ്പെട്ട നിലയിൽ കലൂർ ഭാഗത്ത് നിർത്തിയിട്ടിരിക്കുന്നതിനിടെയാണ് പോലീസ് കണ്ടെത്തിയത്. കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്ത് വരിയാണ്.