Saturday
10 January 2026
20.8 C
Kerala
HomeIndiaഗോതമ്ബ് കയറ്റുമതി നിരോധനത്തിൽ ഇളവ് നല്‍കണമെന്ന് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ച്‌ യുഎഇയും ഒമാനും ഉള്‍പ്പടെയുള്ള നാല് രാജ്യങ്ങള്‍

ഗോതമ്ബ് കയറ്റുമതി നിരോധനത്തിൽ ഇളവ് നല്‍കണമെന്ന് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ച്‌ യുഎഇയും ഒമാനും ഉള്‍പ്പടെയുള്ള നാല് രാജ്യങ്ങള്‍

ദില്ലി : ഗോതമ്ബ് കയറ്റുമതി നിരോധനത്തില്‍ (Wheat export ban)ഇളവ് നല്‍കണമെന്ന് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ച്‌ യുഎഇയും ഒമാനും ഉള്‍പ്പടെയുള്ള നാല് രാജ്യങ്ങൾ.
ആഭ്യന്തര വിപണിയില്‍ കുതിച്ചുയരുന്ന ഗോതമ്ബ് വില നിയന്ത്രിക്കുന്നത്തിന്റെ ഭാഗമായി ഇന്ത്യ ഗോതമ്ബ് കയറ്റുമതി നിരോധിച്ചതിലൂടെ വെട്ടിലായത് മറ്റു രാജ്യങ്ങളാണ്. നിലവില്‍ ആഗോള വിപണിയില്‍ ഗോതമ്ബിന് കടുത്ത ക്ഷാമം നേരിടുകയാണ്. പ്രതിസന്ധി രൂക്ഷമായതോടുകൂടിയാണ് വിവിധ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയ്ക്ക് പ്രത്യേക അഭ്യര്‍ത്ഥനകള്‍ ലഭിച്ചത്.
മെയ് 13 നാണ് കേന്ദ്ര സര്‍ക്കാര്‍ ഗോതമ്ബ് കയറ്റുമതി നിരോധിച്ചത്. പ്രതിസന്ധി രൂക്ഷമായ അവസ്ഥയില്‍ ഇന്ത്യയോട് ഗോതമ്ബിനായി അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ), ദക്ഷിണ കൊറിയ, ഒമാന്‍, യെമന്‍ എന്നീ രാജ്യങ്ങള്‍ഇതോടെ ആഗോള വിപണിയില്‍ ഗോതമ്ബ് വില ഉയര്‍ന്നിരുന്നു. കയറ്റുമതി നിരോധനത്തിന് ശേഷം പ്രത്യേക അഭ്യര്‍ത്ഥന കണക്കിലെടുത്ത് ഈജിപ്തിന് ഇന്ത്യ 61,500 ദശലക്ഷം ടണ്‍ ഗോതമ്ബ് നല്‍കിയിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്ബ് ഉത്പാദക രാജ്യമാണ് ഇന്ത്യ. മധ്യപ്രദേശ്, ബീഹാര്‍, ഉത്തരാഖണ്ഡ്, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് ഇന്ത്യയില്‍ ഗോതമ്ബ് വന്‍തോതില്‍ കൃഷി ചെയ്തുവരുന്നത്. റൊട്ടി, ബിസ്‌കറ്റ് എന്നിവ ഉണ്ടാക്കാന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചു വരുന്നത് ഗോതമ്ബാണ്. കൂടാതെ തുണിമില്ലുകളിലെ ആവശ്യത്തിനുള്ള സ്റ്റാര്‍ച്ച്‌ ഉത്പാദിപ്പിക്കാന്‍ ഗോതമ്ബ് വ്യാപകമായി ഉപയോഗിക്കുന്നു. മാത്രമല്ല, ഗോതമ്ബുതവിട് പ്രധാന കാലിത്തീറ്റയാണ്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്ബ് ഉത്പാദക രാജ്യമായിട്ടുപോലും ഇന്ത്യയില്‍ കഴിഞ്ഞ മാസം ഗോതമ്ബ് വില ആശങ്കയുളവാക്കുന്ന വിധത്തിലാണ് കുതിച്ചുയര്‍ന്നത്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും ഉയര്‍ന്ന വര്‍ധനയായിരുന്നു അത്.

RELATED ARTICLES

Most Popular

Recent Comments