നടിയും മോഡലുമായ ബിദിഷ മരിച്ചനിലയില്‍

0
54

കൊല്‍ക്കത്ത: ബം​ഗാളി നടി ബിദിഷ ഡേ മജൂംദറിനെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇരുപത്തിയൊന്ന് വയസ്സായിരുന്നു. കൊല്‍ക്കത്ത നാഗേര്‍ബസാറിലെ ഫ്‌ളാറ്റിലാണ് ബിദിഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ആത്മഹത്യയെന്നാണ് പ്രാഥമിക നി​ഗമനം. ഫ്ലാറ്റില്‌ നിന്നും ബിദിഷയുടെ ആത്മഹത്യ കുറിച്ച് കണ്ടെത്തിയിട്ടുണ്ട്. നടി പല്ലവിയുടെ വിയോ​ഗം വാർത്ത വന്ന് ഒരാഴ്ച പിന്നിടുമ്പോഴാണ് ബിദിഷയുടെ മരണവാർത്തയും പുറത്തുവരുന്നത്.

നാല് മാസം മുമ്പാണ് മോഡലുകൂടിയായ ബിദിഷ കൊല്‍ക്കത്തയിലെ ഫ്‌ളാറ്റില്‍ വാടകയ്ക്കാണ് താമസം തുടങ്ങിയത്.
കാമുകനുമായുള്ള പ്രശ്‌നങ്ങളാണ് നടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചനകൾ. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.