Thursday
18 December 2025
29.8 C
Kerala
HomeIndiaഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് വീണ്ടും മയക്കുമരുന്ന് വേട്ട

ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് വീണ്ടും മയക്കുമരുന്ന് വേട്ട

അഹമ്മദാബാദ്: ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് വീണ്ടും മയക്കുമരുന്ന് വേട്ട.

വിദേശത്തുനിന്ന് കണ്ടെയ്നറില്‍ കടത്തിയ 56 കിലോ കൊക്കെയ്ന്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ.) പിടിച്ചെടുത്തു. കണ്ടെയ്നറില്‍ ഇറക്കുമതി ചെയ്ത മറ്റുസാധനങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചനിലയിലാണ് കൊക്കെയ്ന്‍ സൂക്ഷിച്ചിരുന്നത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തുറമുഖത്ത് നടത്തിയ പരിശോധനയിലാണ് വിദേശത്തുനിന്നെത്തിയ കണ്ടെയ്നറില്‍നിന്ന് കൊക്കെയ്ന്‍ പിടികൂടിയത്. കഴിഞ്ഞമാസം ഗുജറാത്തിലെ കണ്ട്ല തുറമുഖത്തുനിന്ന് 1300 കോടി രൂപയുടെ ഹെറോയിന്‍ ഡി.ആര്‍.ഐ. പിടികൂടിയിരുന്നു.

കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ മുന്ദ്ര തുറമുഖത്തുനിന്ന് 21000 കോടി രൂപയുടെ ഹെറോയിനും പിടിച്ചെടുത്തു. അഫ്ഗാനിസ്ഥാനില്‍നിന്ന് കടത്തിയ 3000 കിലോ ഹെറോയിനാണ് രണ്ട് കണ്ടെയ്നറുകളില്‍നിന്നായി പിടികൂടിയിരുന്നത്.

RELATED ARTICLES

Most Popular

Recent Comments