കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി; യുവതിയും കാമുകനും അറസ്റ്റിൽ

0
84

തിരുവനന്തപുരം: അഞ്ചുതെങ്ങിൽ കുട്ടികളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റിൽ. മാടൻവിള വീട്ടിൽ അനീഷ (30), തോണിക്കാട് ക്ലീറ്റസ് നിവാസിൽ പ്രവീൺ എന്നിവരാണ് അറസ്റ്റിലായത്. യുവതിയുടെ ഭർത്താവിന്റെ പരാതിയിലാണ് നടപടി.

10, 12, അഞ്ച് വയസ്സുള്ള കുട്ടികളാണ് യുവതിയ്‌ക്ക് ഉള്ളത്. കഴിഞ്ഞ ആഴ്ച യുവതിയെയും ഇളയ കുട്ടിയെയും കാണാതായിരുന്നു. ഇതോടെ യുവതിയുടെ ഭർത്താവ് പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിലാണ് പഴയകാല സുഹൃത്തായ കാമുകനൊപ്പം യുവതി ഒളിച്ചോടിയതായി കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രവീണിന്റെ സുഹൃത്തിന്റെ വീട്ടിൽ നിന്നും ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രവീണുമായി അനീഷയ്‌ക്ക് അടുപ്പമുള്ള വിവരം മൂത്ത കുട്ടിയ്‌ക്കും, രണ്ടാമത്തെ കുട്ടിയ്‌ക്കും അറിയാമായിരുന്നു. ഇത് പുറത്തുപറയാതിരിക്കാൻ അനീഷ കുട്ടികളെ നിരന്തരം ഉപദ്രവിച്ചിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രവീണിനെയും, അനീഷയെയും റിമാൻഡ് ചെയ്തു.