ഒറ്റപ്പാലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് 19 കാരൻ മരിച്ചു

0
79

പാലക്കാട്: ഒറ്റപ്പാലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് 19കാരൻ മരിച്ചു. പാലപ്പുറം കരിക്കലകത്ത് ഷൗക്കത്തലി മകൻ ഷാജഹാനാണ് മരിച്ചത്.

പത്തൊമ്പതാം മൈൽ സബ് സ്റ്റേഷന് സമീപമാണ് അപകടം ഉണ്ടായത്.

ഷാജഹാൻ ഒറ്റപ്പാലത്ത് നിന്ന് പാലപ്പുറത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ചൊവ്വാഴ്ച രജിസ്ട്രേഷൻ കഴിഞ്ഞ വണ്ടി ബുധനാഴ്ചയാണ് പുറത്തിറക്കിയിരുന്നത്.