പത്ത് ലക്ഷം രൂപയുടെ എംഡിഎംഎയുമായി കോഴിക്കോട് സ്വദേശികൾ അറസ്റ്റിൽ; വിൽപന നടത്താനുള്ള പോക്കറ്റ് ത്രാസും ചെറിയ കവറുകളും കണ്ടെടുത്തു

0
59

കോഴിക്കോട്: എംഡിഎംഎ മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ. മെഡിക്കൽ കോളേജ് സ്വദേശിയായ ഫാസിൽ (27) ചെലവൂർ സ്വദേശി ആദർശ് സജീവൻ (23) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇവരുടെ പക്കൽ നിന്നും പിടികൂടിയ എംഡിഎംഎയ്‌ക്ക് വിപണിയിൽ പത്ത് ലക്ഷത്തിലധികം വിലവരുമെന്ന് പോലീസ് അറിയിച്ചു.

ചൊവ്വാഴ്ച പുലർച്ചെ കാറിൽ സംശയാസ്പദമായ സഹചര്യത്തിൽ കാണപ്പെട്ട യുവാക്കളെ പരിശോധിച്ചപ്പോൾ ലഹരിമരുന്ന് കണ്ടെത്തുകയായിരുന്നു. ബെംഗളൂരുവിൽ നിന്നെത്തിച്ച മയക്കുമരുന്ന് ആവശ്യക്കാർക്ക് കൈമാറാൻ സിറ്റിയിൽ എത്തിയപ്പോഴാണ് പ്രതികൾ പോലീസിന്റെ പിടിയിലായത്. പ്രതികളിൽ നിന്ന് 36 ഗ്രാം എംഡിഎംഎയും അളന്ന് വിൽപന നടത്തുന്നതിനായി ഉപയോഗിക്കുന്ന പോക്കറ്റ് ത്രാസും പായ്‌ക്ക് ചെയ്യുന്ന ചെറിയ കവറുകളും പിടിച്ചെടുത്തു.

കോഴിക്കോട് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ആമോസ് മാമ്മന്റെ നേതൃത്വത്തിലുളള സിറ്റി ക്രൈം സ്‌ക്വാഡും ആന്റി നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ഇമ്മാനുവൽ പോളിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സക്വാഡും നടക്കാവ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.