കരിയറിലെ ഏറ്റവും വലിയ പരാജയവുമായി കങ്കണ

0
104

സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ പരാജയത്തെ അഭിമുഖീകരിക്കുകയാണ് നടി കങ്കണാ റണൗട്ട്. ഏറെ നാളുകൾക്ക് ശേഷം പ്രതീക്ഷകളോടെ തിയേറ്ററുകളിലെത്തിയ താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ധാക്കഡ് കനത്ത പരാജയത്തെയാണ് അഭിമുഖീകരിക്കുന്നത്. ഈ മാസം 20-ന് റിലീസ് ചെയ്ത ചിത്രത്തിന് ഇതുവരെ വെറും രണ്ടുകോടി രൂപയേ ബോക്സ്ഓഫീസിൽ നിന്ന് നേടാനായുള്ളൂ.
നൂറുകോടിക്കടുത്താണ് ചിത്രത്തിന്റെ ആകെ നിർമാണച്ചെലവ് എന്നുള്ളിടത്താണ് പരാജയത്തിന്റെ ഭാരം വർധിക്കുന്നത്. ആദ്യ ട്രെയിലർ പുറത്തുവന്നപ്പോൾത്തന്നെ ചിത്രം വിജയിക്കില്ല എന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. ഇത് ശരിവെയ്ക്കുന്നതായി ചിത്രത്തിന്റെ പ്രകടനം. റിലീസ് ദിവസം തന്നെ മോശം അഭിപ്രായമാണ് ധാക്കഡിന് ലഭിച്ചത്. ഒപ്പമിറങ്ങിയ ഭൂൽ ഭൂലയ്യ-2 ന് നല്ല അഭിപ്രായം വന്നതോടെ ധാക്കഡിന്റെ കാര്യം പരുങ്ങലിലായി. നൂറുകോടി ക്ലബ്ബിലേക്ക് അടുക്കുകയാണ് ഭൂൽ ഭൂലയ്യ-2.