പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ ജൂണ്‍ ഒന്നിന് കൊച്ചി മെട്രോയില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും യാത്ര സൗജന്യം

0
116

കൊച്ചി:പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ ജൂണ്‍ ഒന്നിന് കൊച്ചി മെട്രോയില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും യാത്ര സൗജന്യമാക്കി. അന്നേ ദിവസം രാവിലെ ഏഴുമണി മുതല്‍ ഒമ്പത് മണിവരെയും ഉച്ചയ്ക്ക് 12.30 മുതല്‍ 3.30 വരെയുമാണ് വീട്ടില്‍ നിന്ന് സ്‌കൂളിലേക്കും തിരിച്ചും സൗജന്യമായി യാത്ര ചെയ്യാവുന്നത്. സൗജന്യയാത്രയ്ക്കായി വിദ്യാര്‍ത്ഥികളും അധ്യാപകരും തിരിച്ചറിയല്‍ കാര്‍ഡ് കൗണ്ടറില്‍ ഹാജരാക്കണം. ഒന്നുമുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് സൗജന്യ യാത്രയ്ക്ക് അര്‍ഹതയുണ്ടാവുക.