ഉപദ്രവകാരികളായ  കാട്ടുപന്നികളെ വെടിവയ്ക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ അധികാരം നല്‍കി

0
80

തിരുവനന്തപുരം: ഉപദ്രവകാരികളായ  കാട്ടുപന്നികളെ വെടിവയ്ക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ അധികാരം നല്‍കി. കാട്ടുപന്നി ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍  മന്ത്രിസഭായോഗത്തിലാണ് തീരുമാനം. തദ്ദേശ സ്ഥാപന അധ്യക്ഷന്‍, സെക്രട്ടറി എന്നിവര്‍ക്ക് വെടിവയ്ക്കാന്‍ അനുമതി നല്‍കാം. നിലവില്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്മാര്‍ക്കാണ് അധികാരം.