സസ്പെൻസ് ത്രില്ലർ ‘ക്രമം’ നാളെ തീയറ്ററിൽ എത്തുന്നു

0
63

സൈബർ ചതിക്കുഴിയും അജ്ഞാത ഫോൺ കാളുകളും ഇതിവൃത്തമാകുന്ന ഹ്രസ്വ ചിത്രം ക്രമം എന്ന സസ്പെൻസ് ത്രില്ലർ നാളെ (25/5/22 ബുധനാഴ്ച) തീയറ്ററിൽ എത്തുന്നു. മാൾ ഓഫ് ട്രാവൻകൂറിലെ കാർണിവൽ സിനിമാസിൽ രാവിലെ പത്ത് മണിക്കാണ് ഷോ.തീയറ്ററിൽ ഒറ്റഷോ മാത്രമാണ് ഉള്ളത്. പിന്നീട് യു ട്യൂബിൽ ചിത്രം റിലീസ് ചെയ്യും.നിരവധി ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്തിട്ടുള്ള കെ.കെ യാണ് ചിത്രം ഒരുക്കുന്നത്.

തമിഴ് ചലച്ചിത്ര താരം അർജുൻ ദാസ് നായകനായ റാൻഡം നമ്പേഴ്സ് എന്ന ഷോർട് മൂവി യുടെ റീമേക് വേർഷൻ ആണ് ‘ക്രമം’ ജിത്തു ചന്ദ്രൻ ഛായാഗ്രഹണം നിർവഹിച്ച് വിശാൽ സംഗീതം നൽകുന്ന ഷോർട്ട് മൂവിയിൽ അമർ നാഥ്‌ , ഖൽഫാൻ , മേഘ പദ്മകുമാർ തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

സ്പെൻസുകൾ നിലനിർത്തി ത്രില്ലടിപ്പിക്കുന്ന 32 മിനിറ്റ് ദൈർഘ്യമുള്ള ക്രമം മികച്ച ഒരു ദൃശ്യാനുഭവമാണ് . 3 മെൻ പിക്ചർസിന്റെ ന്റെ ബാനറിൽ വൈദർശ് ഹരിചന്ദ്രൻ ആണ് ചിത്രത്തിന്റെ നിർമ്മാതാവ്. യൂ ട്യൂബ് വെബ് സീരീസ് കളും ഷോർട്ട് ഫിലിമുകളും കൊണ്ട് ശ്രദ്ധേയരായ പ്രീമിയർ പദ്മിനി ചാനലിൽ ആണ് ഷോർട്ട് മൂവി റിലീസ് ചെയ്യുന്നത്. മാധ്യമപ്രവർത്തകർക്കും പൊതുജനങ്ങൾക്കും പ്രവേശനം സൗജന്യമാണ്