കൊളംബോ: കടുത്ത സാമ്ബത്തിക പ്രതിസന്ധിക്കിടെ ഇന്ധല വില പെട്രോളിന് 24.3 ശതമാനവും ഡീസലിന് 38.4 ശതമാനവുമായി ഉയര്‍ത്തി ശ്രീലങ്ക. വിദേശ നാണ്യ ശേഖരത്തിന്‍റെ അഭാവം മൂലം രാജ്യം കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് വില വര്‍ധനവ്.
ഏപ്രില്‍ 19 നു ശേഷമുള്ള റെക്കോഡ് വര്‍ധനവാണിത്.ഇന്ധനക്ഷാമം മൂലം പൊതുജനങ്ങള്‍ ബുദ്ധിമുട്ടുന്നത് തുടരുന്ന സാഹചര്യത്തിലാണ് വില വര്‍ധിപ്പിച്ചത്.
ഇന്ത്യയിലെ പ്രമുഖ എണ്ണക്കമ്ബനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ശ്രീലങ്കന്‍ ഉപസ്ഥാപനമായ ലങ്ക ഐഒസിയും വില വര്‍ധിപ്പിച്ചിട്ടുണ്ട്.
അതേസമയം, ആദ്യത്തെ ഒരു കിലോമീറ്ററിന് 90 രൂപയും പിന്നിട് 80 രൂപയായും നിരക്ക് ഉയര്‍ത്തുമെന്ന് ഓട്ടോറിക്ഷ ഓപ്പറേറ്റര്‍മാര്‍ അറിയിച്ചു.