77-ാം പിറന്നാള്‍ ആഘോഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

0
99

ന്യൂഡല്‍ഹി: 77-ാം പിറന്നാള്‍ ആഘോഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രിയുടെ ആശംസ.

”കേരള മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകള്‍. ആയുരാരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്നു.”-ആശംസ അറിയിച്ചുകൊണ്ടുള്ള ട്വീറ്റില്‍ മോദി കുറിച്ചു. ക്വാഡ് രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടിക്കായി നിലവില്‍ ജപ്പാനിലെ ടോക്യോയിലാണ് പ്രധാനമന്ത്രിയുള്ളത്.

തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കുകളിലാണ് മുഖ്യമന്ത്രിക്ക് ഇത്തവണ പിറന്നാളെന്ന പ്രത്യേകതയുണ്ട്. മണ്ഡലത്തില്‍ ക്യാംപ് ചെയ്ത് മുഖ്യമന്ത്രി നേരിട്ടാണ് ഇടതുപക്ഷത്തിന്റെ പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്തും അതിനു മുന്‍പൊന്നും ജന്മദിനം ആഘോഷിക്കുന്ന പതിവ് പിണറായിക്കില്ല. ആ പതിവ് ഇത്തവണയും തെറ്റില്ലെന്നും ആഘോഷങ്ങളോ പ്രത്യേക ചടങ്ങുകളോ ഉണ്ടാകില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.