പ്രവാസി മർദ്ദനമേറ്റ് മരിച്ച സംഭവം; മുഖ്യപ്രതി പിടിയിൽ; യഹിയ പിടിയിലായത് പെരിന്തൽമണ്ണയിൽ നിന്ന്

0
77

മലപ്പുറം: പാലക്കാട് അഗളി സ്വദേശി അബ്ജുൾ ജലീലിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി യഹിയ അറസ്റ്റിൽ.

പെരിന്തൽമണ്ണ ആക്കപ്പറമ്പിൽ നിന്നാണ് ഇയാൾ പിടിയിലായത്.

ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. ഇതോടെ കേസിലെ മുഴുവൻ പ്രതികളും പിടിയിലായി.