വിലക്ക് ലംഘിച്ച് അണക്കെട്ടിന്റെ മുകളിലേക്ക് കയറി, അടിതെറ്റി താഴേക്ക്, യുവാവിന് പരിക്ക്

0
139

ബെംഗളൂരു: വിലക്ക് ലംഘിച്ച് അണക്കെട്ടിന്റെ ഭിത്തിക്ക് പുറത്തുകയറിയ യുവാവിന് തെന്നിവീണ് പരിക്കേറ്റു.
ബെംഗളൂരുവില്‍ നിന്ന് 40 കി.മീ ദൂരത്തുള്ള ചിക്കാബല്ലാപുരിലെ ശ്രീനിവാസ സാഗര അണക്കെട്ടിന്റെ ഭിത്തിക്ക് മുകളിലേക്കാണ് വിലക്ക് ലംഘിച്ച് യുവാവ് കയറിയത്. 50 അടി ഉയരമുള്ള ഭിത്തിയുടെ 25 അടിയോളം ഉയരത്തില്‍ യുവാവ് കയറി. ഭിത്തിക്ക് മുകളിലൂടെ അണക്കെട്ടില്‍ നിന്നുള്ള വെള്ളം താഴേക്ക് വീഴുന്നുണ്ടായിരുന്നു. കയറിക്കൊണ്ടിരിക്കേ അപ്രതീക്ഷിതമായാണ് ചുവടുതെറ്റി താഴേക്ക് പതിച്ചത്.
പരിക്കേറ്റ യുവാവ് ബെംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാള്‍ക്കെതിരേ അധികൃതരുടെ വിലക്ക് ലംഘിച്ചതിന് ഇയാള്‍ക്കെതിരേ കേസെടുത്തു