റഷ്യയുമായുള്ള പ്രദേശം വിട്ടുനല്‍കുന്നത് ഉള്‍പ്പടെയുള്ള വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കില്ലെന്ന് യുക്രൈന്‍

0
97

റഷ്യയുമായുള്ള പ്രദേശം വിട്ടുനല്‍കുന്നത് ഉള്‍പ്പടെയുള്ള വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കില്ലെന്ന് യുക്രൈന്‍ സര്‍ക്കാര്‍.നയതന്ത്രത്തിലൂടെ മാത്രമേ യുദ്ധം പരിഹരിക്കാനാകൂ എന്ന് പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് യുക്രൈന്‍ നിലപാട് വ്യക്തമാക്കിയത്.ഇളവുകള്‍ ഇതിലും വലിയതും രക്തരൂക്ഷിതമായതുമായ റഷ്യന്‍ ആക്രമണത്തിലേക്ക് നയിക്കുമെന്ന് പ്രസിഡന്‍ഷ്യല്‍ ഉപദേഷ്ടാവ് മൈഖൈലോ പോഡോലിയാക് പറഞ്ഞു.

പോളണ്ട് പ്രസിഡന്റ് ആന്‍ഡ്രെജ് ദുഡ കീവില്‍ പാര്‍ലമെന്റിനെ നേരിട്ട് അഭിസംബോധന ചെയ്യുന്ന ആദ്യത്തെ വിദേശ നേതാവായി.യുക്രൈന്‍ മാത്രമേ തങ്ങളുടെ ഭാവി തീരുമാനിക്കാന്‍ കഴിയൂ എന്ന് പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹത്തിന് കൈയടി ലഭിച്ചു.യുക്രൈനെ യൂറോപ്യന്‍ യൂണിയനില്‍ ചേരാന്‍ വേണ്ട സഹായമെല്ലാം പോളണ്ട് ചെയ്യാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.യുക്രൈനെ ഒരു യൂറോപ്യന്‍ യൂണിയന്‍ അംഗമായി അംഗീകരിക്കാന്‍ 15 അല്ലെങ്കില്‍ 20 വര്‍ഷം വേണ്ടിവരുമെന്ന് ഫ്രാന്‍സിന്റെ യൂറോപ്പ് മന്ത്രി ക്ലെമന്റ് ബ്യൂണ്‍ പറഞ്ഞു.

നാല് വ്യത്യസ്ത ദിശകളില്‍ നിന്ന് സെവെറോഡോനെറ്റ്സ്‌കിലേക്ക് കടക്കാന്‍ റഷ്യ ശ്രമിച്ചതായി ലുഹാന്‍സ്‌ക് റീജിയണല്‍ ഗവര്‍ണര്‍ സെര്‍ഹി ഹൈദായി പറഞ്ഞു.ശ്രമങ്ങള്‍ വിജയിച്ചില്ലെന്നും എന്നാല്‍ ജനവാസ മേഖലകളില്‍ ഷെല്ലാക്രമണം തുടരുകയാണെന്നും അദ്ദേഹം ടെലിഗ്രാമിലൂടെ അറിയിച്ചു. നഗരത്തെ അടുത്തുള്ള ലിസിചാന്‍സ്‌കുമായി ബന്ധിപ്പിക്കുന്ന ഒരു പാലം തകര്‍ന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.