കാസര്‍കോട് ലഹരികടത്ത് കേസുകളിലെ പ്രതി പൊലീസ് കസ്‌റ്റഡിയില്‍ നിന്ന് ഓടി രക്ഷപ്പെട്ടു

0
57

കാസര്‍കോട് ലഹരികടത്ത് കേസുകളിലെ പ്രതി പൊലീസ് കസ്‌റ്റഡിയില്‍ നിന്ന് ഓടി രക്ഷപ്പെട്ടു.കാസര്‍കോട് ആലംപാടി സ്വദേശി അമീര്‍ അലിയാണ് പൊലീസിനെ കബളിപ്പിച്ച് മുങ്ങിയത്. അടിപിടിക്കേസുമായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുംവഴിയാണ് അന്വേഷണ സംഘത്തിന്‍റെ കണ്ണ് വെട്ടിച്ച് ഇയാള്‍ കടന്ന് കളഞ്ഞത്.
ഇയാള്‍ക്കെതിരെ വിവിധ സ്‌റ്റേഷനുകളിലായി ഇരുപതോളം കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. രക്ഷപ്പെട്ട പ്രതിയെ കണ്ടെത്താനുള്ള തെരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നും ഉടൻ പിടികൂടാനാകുമെന്നാണ് പ്രതീക്ഷയെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിച്ചു.