കേരളത്തില്‍ പെട്രോള്‍ വിലയില്‍ പ്രതീക്ഷിച്ച കുറവുണ്ടായില്ല; വിശദീകരണവുമായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍

0
78

തിരുവന്തപുരം: കേരളത്തില്‍ പെട്രോള്‍ വിലയില്‍ പ്രതീക്ഷിച്ച കുറവുണ്ടാകാത്തതിന് വിശദീകരണവുമായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍.

നികുതി കുറഞ്ഞ ദിവസം തന്നെ എണ്ണക്കമ്ബനികള്‍ പെട്രോള്‍ വില കൂട്ടിയതാണ് ഇതിന് കാരണമെന്ന് ധനമന്ത്രി വ്യക്തമാക്കി. പെട്രോളിന് 79 പൈസ കൂട്ടിയെന്നും ഇതാണ് 93 പൈസ ലീറ്ററിന് വില കൂടാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.

‘കേരളത്തില്‍ പെട്രോള്‍ വിലയില്‍ കാര്യമായി വിലക്കുറവുണ്ടായില്ല. എന്നാല്‍, ഡീസലിന് പ്രഖ്യാപിച്ച ഇളവ് ലഭിക്കുകയും ചെയ്തിരുന്നു. പെട്രോളിന് ലിറ്ററിന് കേന്ദ്രം കുറച്ചത് എട്ടുരൂപയാണ്. കേരളത്തിലെ നികുതിയിനത്തില്‍ കുറഞ്ഞത് 2.41 രൂപയും. രണ്ടുംചേര്‍ന്ന് 10.41 രൂപയാണ് കുറയേണ്ടിയിരുന്നത്’- മന്ത്രി പറഞ്ഞു.

‘സംസ്ഥാനത്ത് ഞായറാഴ്ചയാണ് 9.40 രൂപയാണ് കുറഞ്ഞത്. ഒരു രൂപയുടെ ഇളവ് എവിടെപ്പോയെന്ന ചോദ്യമുയര്‍ന്നിരുന്നു. കേന്ദ്ര തീരുമാനത്തോടെ പെട്രോളിന് 27.9 രൂപയും ഡീസലിന് 21.8 രൂപയുമായിരുന്ന തീരുവ യഥാക്രമം 19.9 രൂപയും 15.8 രൂപയുമായി. കേരളത്തില്‍ പെട്രോളിന് 30.8 ശതമാനവും ഡീസലിന് 22.76 ശതമാനവുമാണ് വില്‍പ്പന നികുതി. ഇതിനുപുറമേ ഒരു രൂപവീതം അധികനികുതിയും ഒരുശതമാനം സെസുമുണ്ട്’- അദ്ദേഹം വ്യക്തമാക്കി.