രാജ്യത്ത് ആദ്യമായി കൊറോണ വൈറസിന്റെ ഉപഭേദങ്ങളായ ഒമിക്രോണ്‍ ബി.എ.4, ബി.എ.5 എന്നിവ സ്ഥിരീകരിച്ചു

0
77

ഡല്‍ഹി; രാജ്യത്ത് ആദ്യമായി കൊറോണ വൈറസിന്റെ ഉപ-ഭേദങ്ങളായ ഒമിക്രോണ്‍ ബി.എ.4, ബി.എ.5 എന്നിവ സ്ഥിരീകരിച്ചു.

കോവിഡിന്റെ വൈറസ് വ്യതിയാനം പഠിക്കാനായി സര്‍ക്കാര്‍ രൂപികരിച്ച ഇന്‍സകോ ഗ് (INSACOG) എന്ന ഫോറമാണ് ഈ കേസുകള്‍ സ്ഥിരീകരിച്ചത്. തമിഴ്നാട്ടിലും തെലങ്കാനയിലും ആയിട്ടാണ് ഈ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വളരെ വേ ഗത്തില്‍ പടരാവുന്ന ഒമിക്രോണ്‍ ഉപ-ഭേദങ്ങളാണ് ഇവ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇന്‍സകോ ഗ് ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് തമിഴ്‌നാട്ടിലെ 19 കാരിയായ ഒരു സ്ത്രീക്ക് വൈറസിന്റെ ബി.എ.4 ഉപ-ഭേദം ബാധിച്ചതായി കണ്ടെത്തി എന്ന് അറിയിച്ചിരിക്കുന്നത്. നേരിയ ക്ലിനിക്കല്‍ ലക്ഷണങ്ങള്‍ മാത്രം ആണ് രോ ഗിയില്‍ ഉണ്ടായിരുന്നത്. വിദേശത്തോ മറ്റ് സമീപ പ്രദേശത്തോ അടുത്തിടെ പോയിട്ടില്ല എന്നാണ് ഈ രോ ഗി പറയുന്നത്. വാക്സിന്റെ രണ്ട് ഡോസുകളും ഇവര്‍ സ്വീകരിച്ചിട്ടുണ്ട്. നേരത്തെ ഹൈദരാബാദ് വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ഒരു ദക്ഷിണാഫ്രിക്കന്‍ പൗരന് ഒമിക്രോണിന്റെ ബിഎ.4 സബ് വേരിയന്റിന് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേ സമയം വൈറസിന്റെ ബിഎ.5 സബ് വേരിയന്റ് സ്ഥിരീകരിച്ചിരിക്കുന്നത് തെലങ്കാനയിലെ 80 വയസ്സുള്ള ഒരാളിലാണ്. ഇയാള്‍ക്കും നേരിയ ക്ലിനിക്കല്‍ ലക്ഷണങ്ങള്‍ മാത്രമാണ് കാണിച്ചിരുന്നത്. ഇദ്ദേഹവും വാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിനും യാത്ര ചരിത്രം ഇല്ലാ എന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ മുന്‍കരുതല്‍ നടപടിയായി ബി.എ.4, ബി.എ.5 രോഗികളുമായി സമ്ബര്‍ക്കം നടത്തിയവരുടെ കണക്കെടുത്തുകൊണ്ടിരിക്കുകയാണെന്ന് ഇന്‍സകോ ഗ് അറിയിച്ചു. ഈ വര്‍ഷം ആദ്യം ദക്ഷിണാഫ്രിക്കയില്‍ ആണ് ബിഎ.4, ബിഎ.5 എന്നി ഉപ വകഭേദങ്ങള്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോള്‍ മറ്റ് പല രാജ്യങ്ങളില്‍ നിന്നും ഇവ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
അതിനിടെ കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 2,022 പേര്‍ക്ക് പുതിയതായി കോവിഡ് ബാധിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 4,31,38,393 ആയി ഉയര്‍ന്നു. നിലവില്‍ രാജ്യത്തെ സജീവ കേസുകള്‍ 14,832 ആണ്. മൊത്തം അണുബാധകളുടെ 0.03 ശതമാനം ആണ് ഇപ്പോഴത്തെ സജീവ കേസുകള്‍. വൈറസ് ബാധിച്ച്‌ 46 പുതിയ മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മരണസംഖ്യ 5,24,459 ആയി ഉയര്‍ന്നു. അതേസമയം ദേശീയ കോവിഡ് വീണ്ടെടുക്കല്‍ നിരക്ക് 98.75 ശതമാനമാണെന്ന് കേന്ദ്ര ആരോ ഗ്യ മന്ത്രാലയം അറിയിച്ചു.