ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് നവജ്യോത് സിംഗ് സിദ്ദുവിനെ ആശുപത്രിയിലേക്ക് മാറ്റി

0
55

ചണ്ഡിഗഡ്: ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ജയില്‍ ശിക്ഷ അനുഭവിക്കുന്ന പഞ്ചാബിലെ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവിനെ ആശുപത്രിയിലേക്ക് മാറ്റി.

കൊലപാതക കേസില്‍ ജയിലിലായതിന് ശേഷം സിദ്ദു ആഹാരം ഉപേക്ഷിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ചയാണു സുപ്രീംകോടതി സിദ്ദുവിന് ഒരു വര്‍ഷത്തെ കഠിനതടവു വിധിച്ചത്. . 1988ല്‍ നടുറോഡില്‍ നടന്ന സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട കേസിലാണ് വിധി.

മയക്കുമരുന്നുകേസില്‍ ആരോപണവിധേയനായ പഞ്ചാബ് പോലീസ് ഇന്‍സ്പെക്ടര്‍ ഇന്ദര്‍ജീത് സിംഗിനൊപ്പം സിദ്ദുവിനെ പാര്‍പ്പിച്ചുവെന്ന് ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ചട്ടങ്ങള്‍ കൃത്യമായി പിന്തുടര്‍ന്നാണു സിദ്ദുവിന്‍റെ ശിക്ഷ നടപ്പാക്കുന്നതെന്നും ഒരു തരത്തിലുള്ള വീഴ്ചയും ഇല്ലെന്നും പട്യാല ജയില്‍ അധികൃതര്‍ വിശദീകരിച്ചു.